എസ്എസ്എഫ് സ്ഥാപക ദിനം; ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് സമാപിച്ചു

Apr 30, 2026 - 12:08
Apr 30, 2026 - 12:11
എസ്എസ്എഫ് സ്ഥാപക ദിനം; ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് സമാപിച്ചു

കാസർഗോഡ്: വിദ്യാർഥികൾ 'ആസ്വദിച്ച വെളിച്ചം' എന്ന പ്രമേയത്തിൽ സമസ്ത സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായി എസ് എസ് എഫ് 54-ാം സ്ഥാപക ദിനം ഇന്ന് ജില്ലയിൽ വിപുലമായി ആഘോഷിച്ചു. ജില്ലയിൽ 10 കേന്ദ്രങ്ങളിൽ നടന്ന ഗ്രാറ്റിറ്റ്യൂഡ് കോൺഫ്രൻസുകളിൽ സമസ്ത സെൻ്റിനറിയുടെ ഭാഗമായുള്ള സന്നദ്ധ സംഘം ഇസ്സ കോഡ് ലോൻഞ്ചിങ്ങും വിദ്യാർഥി റാലിയും നടന്നു.

ബദിയടുക്ക ഡിവിഷൻ
നെല്ലിക്കട്ട പി ബി യം ഓഡിറ്റോറിയത്തിൽ നടന്ന  പരിപാടി അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. ഡോ. ഫാറൂഖ് നഈമി കൊല്ലം ക്ലാസ്സിന് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ഇർഷാദ് കളത്തൂർ,അബൂബക്കർ സഅദി നെക്രാജെ, ഖാദർ അമാനി പൈക്ക, റിഷാദ് സഖാഫി, ഷംശാദ് ഹിമമി, അൽത്താഫ് തുടങ്ങിയവർ സംബന്ധിച്ചു.

കുമ്പള ഡിവിഷൻ
സീതാംഗോളി റോയൽ ഹെറിറ്റേജിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി 
സുലൈമാൻ കരിവള്ളൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അബ്ദു റഹ്മാൻ എരോൾ ക്ലാസ്സിന് നേതൃത്വം നൽകി. അബ്ദുൽ ഖാദർ സഖാഫി നാരമ്പാടി, ആബിദ് ഫാളിലി സംബന്ധിച്ചു.

കാസർകോട് ഡിവിഷൻ
സമസ്ത സെന്റീനറി ഹാളിൽ നടന്ന പരിപാടി ജില്ലാ മുശാവറ അംഗം മൊയ്‌ദു സഅദി ചെരൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തക സമിതി അംഗം അബ്ദുൽ റഹ്മാൻ എരോൽ ക്ലാസ്സിന് നേതൃത്വം നൽകി. സയ്യിദ് അലവി തങ്ങൾ,മുഹമ്മദ്‌ ടിപ്പു നഗർ, ഷാഫി ഹിമമി സഖാഫി ഏണിയാടി, അസ്‌ഗർ സഖാഫി ഊജംപദവ്, അസീസ് അട്ടഗോളി തുടങ്ങിയവർ സംബന്ധിച്ചു

മുള്ളേരിയ ഡിവിഷൻ
സയ്യിദ് അശ്റഫ് അസ്സഖാഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മൻശാദ് അഹ്സനി ക്ലാസ്സിന് നേതൃത്വം നൽകി. അബൂസ്വാലിഹ്, അക്ബർ അലി സഅദി, ഹാഫിസ് സജ്ജാദ് ഹിമമി, അഷ്‌റഫ്‌ മള്ഹരി തുടങ്ങിയവർ സംബന്ധിച്ചു.

തൃക്കരിപ്പൂർ ഡിവിഷൻ
ചെറുവത്തൂർ തേജഷ്വിനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേരള മുസ്ലീം ജമാഅത് സോൺ പ്രസിഡന്റ് അബ്ദുൽ ജലീൽ സഖാഫി മാവിലാടം ഉദ്ഘാടനം ചെയ്തു. ജാഫർ സ്വദിഖ് ആവള ക്ലാസ്സിന് നേതൃത്വം നൽകി നൗഷാദ് മാസ്റ്റർ (സോൺ ജനറൽ സെക്രട്ടറി) മുർഷിദ് പുളിക്കൂർ (എസ് എസ് എഫ് ജില്ലാ സെക്രട്ടറി) ഷക്കീർ മാസ്റ്റർ പെട്ടിക്കുണ്ട് (എസ് വൈ എസ് ജില്ലാ സെക്രട്ടറി) തുടങ്ങിയവർ സംബന്ധിച്ചു. ശാമിൽ അമാനി അദ്യക്ഷത വഹിച്ചു. മുഹമ്മദ്‌ അബൂബക്കർ ശിബിലി ഹുമൈദി സ്വാഗതവും മിദ്‌ലാജ് കൈക്കോട്ട്കടവ് നന്ദിയും പറഞ്ഞു.

മഞ്ചേശ്വരം ഡിവിഷൻ

പോസോട്ട് മൗണ്ട് നൂരിൽ നടന്ന സംഗമത്തിൽ മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ്‌ ഉമർ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ റഈസ് മുഈനിസെക്രട്ടറി ഷാഹിദ് പെട്ടിക്കുണ്ട് , ഇസ്ഹാഖ് ഇർഫാനി ക്ലാസുകൾക്ക് നേതൃത്വം നൽകി.

ഉപ്പള ഡിവിഷൻ 
റഈസ് മുഈനി,ബാരി മള്ഹരി , നിസാർ ബെള്ളിപ്പാടി സംബന്ധിച്ചു.

 ഉദുമ ഈസ്റ്റ്‌
ബാരി ബുഖാരി,സകരിയ അഹ്സനി,നൗഷാദ് ഹിമമി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

ഉദുമ വെസ്റ്റ്
കമാൽ നൂറാനി, ഫയാസ് പട്ല , ജംഷീദ് ചെടേക്കൽ ക്ലാസുകൾക്ക് നേതൃത്വം നൽകി 

കാഞ്ഞങ്ങാട് ഡിവിഷൻ
അലാമപള്ളി സെന്റീനറി ഹാളിൽ നടന്ന പരിപാടി ഇല്യാസ് നിസാമി, ഉമൈർ മള്ഹരി സഖാഫി, മിഖദാദ് ഹിമമി തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. യൂണിറ്റ് പ്രഖ്യാപനം അബ്ദുറഹ്മാൻ ശാമിൽ ഇർഫാനി നിർവഹിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0