ചൂട് സഹിക്കാനാവാതെ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു 

Apr 28, 2026 - 15:54
ചൂട് സഹിക്കാനാവാതെ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു 

കൊച്ചി: കൊടുംചൂട് സഹിക്കാനാവാതെ പെരിയാര്‍ വാലി കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. മലപ്പുറം, കൊല്ലം സ്വദേശികളായ അജ്മല്‍, അജ്സല്‍ എന്നിവരാണ് മരിച്ചത്. എറണാകുളം പെരുമ്പാവൂർ ചെറുകുന്നം കെഎംസി കോളജിലെ വിദ്യാര്‍ത്ഥികളാണ് കുളിക്കാനായെത്തിയത്. ഇവര്‍ പഠിക്കുന്ന കോളജിന് ഹര്‍ത്താലായതിനാല്‍ കോളജിന് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ കനത്ത ചൂട് സഹിക്കാനാകാതെയാണ് കോളജിന് അടുത്തുകൂടെ കടന്നു പോകുന്ന പെരിയാര്‍വാലി കനാലിൽ കുളിക്കാനെത്തിയത്. ഉയരത്തില്‍ വെള്ളമുണ്ടായതിനാൽ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0