യുദ്ധം കൊണ്ട് സമാധാനം നേടാനാവില്ല; മുഹിമ്മാത്ത് പ്രവാസി സംഗമം
പുത്തിഗെ: യുദ്ധം ലോക സമാധാനത്തിന് ഭീഷണിയാണെന്നും യുദ്ധം കൊണ്ട് സമാധാനം നേടാനാവില്ലെന്നും മുഹിമ്മാത്ത് പ്രവാസി സംഗമം അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയിൽ നിലവിൽ സാമ്രാജ്യത്വ ശക്തികൾ തുടർന്ന് കൊണ്ടിരിക്കുന്ന അക്രമണങ്ങൾ എല്ലാ വിഭാഗം ജനങ്ങളെയും പ്രത്യേകിച്ചും പ്രവാസികളെ വൻ തോതിൽ ബാധിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ഓഹരി വിപണികളെയും നിർമ്മാണ മേഖലയെയും ദോഷകരമായി ബാധിക്കുന്ന യുദ്ധത്തിന്റെ അനന്തര ഫലങ്ങൾ പുതിയ തൊഴിലവസരങ്ങൾ കുറയുന്നതിനും നിലവിലുള്ളവരുടെ ശമ്പളം കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിലേക്കും നയിച്ചേക്കുമെന്ന് പ്രവാസി സംഗമം ആശങ്ക അറിയിച്ചു.
സംഗമം അബ്ദുറഹ്മാൻ അഹ്സനിയുടെ അധ്യക്ഷതയിൽ അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ പ്രസംഗിച്ചു. ഹാജി അമീറലി ചൂരി, അബ്ദുള്ള ഗുണജെ, ഉനൈസ് എർമാളം, അബ്ദുറഹ്മാൻ ഹാജി (ജീലാനി ഹാജി), മുഹമ്മദ് സബീബ് (ദുബായ്), മുഹമ്മദ് നാട്ടക്കൽ, എം അബ്ദുള്ള മുഗു, അബ്ദുൽ റഹ്മാൻ കട്ടനടുക്ക, ഇസ്ഹാഖ് മിസ്ബാഹി (ഇശ്വരമംഗലം), മുഹമ്മദ് റഫീഖ് ചള്ളങ്കയം, അബ്ദുള്ള പാറ (അംഗടിമൊഗർ), അബ്ദുൽ റഹ്മാൻ കുമ്പടാജെ, മുഹമ്മദ് ഷരീഫ്, സിദ്ദീഖ് ഹാജി, ഉസ്മാൻ പുണ്ടൂർ, അബ്ദുൽ റഹ്മാൻ സഖാഫി, സിറാജുദ്ദീൻ, സജാദ് ജീലാനി, അബ്ദുൽ അസീസ് കെ പി, മുഹമ്മദ് റഫീഖ്, നൗഷാദ് അമാനി (അൽഹസ ), മുഹമ്മദ് ഷംസീർ, മുഹമ്മദ് ജാഫർ (കുമ്പടാജെ), അജ്മൽ സാബിത്ത്, അബൂ ഹകീം, മൊയ്‌ദു പി, ബി.എൻ. എ ഖാദർ, അബ്ദുൽ തംസീർ തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0