പാമ്പ് ഭീതിയൊഴിയാതെ നാട്; ഇന്നും നിരവധി പേർക്ക് കടിയേറ്റു
കോഴിക്കോട്: വേനൽ കടുത്തതോടെ തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിലേക്ക് കയറുന്നത് പതിവാകുന്നു. കോഴിക്കോട് പേരാമ്പ്രയിലും പൂനൂരുമായി രണ്ടുപേര്‍ക്ക് പാമ്പുകടിയേറ്റു. കോഴിക്കോട് കുറ്റ്യാടിയില്‍ വീടിനുള്ളില്‍ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വിവിധ മുറികളിൽ നിന്നായി പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാൽ അപകടം ഒഴിവായി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്പുകളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് രണ്ട് പേർ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.
രാത്രികാലങ്ങളിൽ നിലത്ത് കിടന്നുറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പാമ്പ് കടിയേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികൾക്ക് ആരോഗ്യവകുപ്പ് ഡയറക്ടർ ജാഗ്രതാ നിർദ്ദേശം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0