മുഹിമ്മാത്ത് അഹ്ദലിയ്യ ആത്മീയ സംഗമവും ആദൂർ പൂക്കുഞ്ഞി തങ്ങൾ അനുസ്‍മരണവും ഇന്ന്
പുത്തിഗെ: മുഹിമ്മാത്തിൽ നടന്നു വരുന്ന മാസാന്ത അഹ്ദലിയ്യ ആത്മീയ സംഗമവും സയ്യിദ് പൂക്കുഞ്ഞി തങ്ങൾ അൽ അഹ്ദൽ ആദൂർ അനുസ്‌മരണ സംഗമവും ഇന്ന് വൈകുന്നേരം നടക്കും. സ്ഥാപന സഹകാരികളിൽ നിന്നും മരണപ്പെട്ടു പോയവർക്കുള്ള ഖത്‍മുൽ ഖുർആനും പ്രത്യേക പ്രാർത്ഥന സദസ്സും സംഘടിപ്പിക്കും. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം, സയ്യിദ് ഇസ്മായിൽ അൽ അഹ്ദൽ തങ്ങൾ ആദൂർ, സയ്യിദ് ഹുസൈൻ അമീൻ അഹ്ദൽ തങ്ങൾ, സയ്യിദ് സ്വാലിഹ് ഹിമമി അൽ അഹ്ദൽ ആദൂർ, അബ്ദുറഹ്മാൻ അഹ്‌സനി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ, ഹാജി അമീറലി ചൂരി തുടങ്ങിയവർ സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0