സമസ്‌ത പൊതു പരീക്ഷയിൽ നൂറ് ശതമാനം വിജയം; വിജയത്തിളക്കത്തിൽ സഅദിയ്യ ഇംഗ്ലീഷ് മീഡിയം
ദേളി: ഇസ്ലാമിക് എഡ്യൂക്കേഷൻ ബോർഡ് ഓഫ് ഇന്ത്യ 2026 വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ഏഴാം ക്ലാസ്സ് പൊതു പരീക്ഷയിൽ സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ നൂറ് ശതമാനം വിജയത്തോടെ ചരിത്ര നേട്ടം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 205 വിദ്യാർത്ഥികളിൽ 168 വിദ്യാർത്ഥികൾ റാങ്ക് നേടി. അബ്ദുല്ല സയാൻ സി എസ്, ഫാത്തിമ സഫ എൻ എം, ഫാത്തിമ ഷസാന ഷമീർ, ഫാത്തിമത് സോയ പി എസ്, ആയിഷ നസ്‌ലി, ഫാത്തിമത് നാജിയ എ, ആയിഷത് ഷിഫ ടി എസ്, മറിയം നശ് വ സി ബി എന്നീ വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും മുഴുവൻ മാർക്കോടെ ടോപ്പസ്റ്റ് നേടി. 54 വിദ്യാർത്ഥികൾക്ക് ടോപ്പറും 106 വിദ്യാർത്ഥികൾക്ക് ഡിസ്റ്റിംഗ്‌ഷനും ലഭിച്ചു.
മദ്റസ പ്രസ്ഥാനത്തിന് നേതൃത്വം വഹിച്ച മർഹൂം നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ കാർമ്മികത്വത്തിൽ തുടക്കം കുറിച്ച സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മൂവായിരത്തിലത്തികം വിദ്യാർത്ഥികൾ പഠിച്ചു വരുന്നു. വിദ്യാഭ്യാസ രംഗത്തും കലാ രംഗത്തും മുമ്പും ചരിത്ര നേട്ടങ്ങൾ വിദ്യാർത്ഥികൾ കൈവരിച്ചിട്ടുണ്ട്. മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും പ്രാപ്തരാക്കിയ അധ്യാപകരെയും മാനേജർ എം അ അബ്ദുൽ വഹാബ്, പ്രിൻസിപ്പൽ ഹനീഫ അനീസ്, മോറൽ ഹെഡ് കൊല്ലംമ്പാടി അബ്ദുൽ ഖാദിർ സഅദി, സ്കൂൾ മാനേജ് മെന്റും കമ്മിറ്റി ഭാരവാഹികളും പ്രത്യേകം അഭിനന്ദിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0