മുട്ടത്തൊടി സിറാജുൽ ഹുദാ സുന്നി മദ്രസയിൽ എംപവറിങ് മീറ്റ് സംഘടിപ്പിച്ചു
വിദ്യാനഗർ: പഠനത്തോടൊപ്പം വിദ്യാർഥികളുടെ അഭിരുചികൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുട്ടത്തൊടി സിറാജുൽ ഹുദാ സുന്നി മദ്രസയിൽ നടപ്പിലാക്കുന്ന പത്തിന കർമ്മ പദ്ധതികളുടെ ഭാഗമായി എംപവറിങ് മീറ്റ് സംഘടിപ്പിച്ചു. വെക്കേഷൻ ക്യാമ്പുകൾ, ഖുർആൻ പഠന പരിശീലന ക്ലാസുകൾ, ഫിഖ്ഹ് പ്രാക്ടിക്കൽ ക്ലാസുകൾ, വ്യക്തിത്വ വികസന പരിശീലനങ്ങൾ, വായനോത്സവം, എഴുത്ത് കളരി തുടങ്ങിയവ പദ്ധതികളുടെ ഭാഗമായി നടക്കും. പരിപാടി മജീദ് ഫാളിലി ഉദ്ഘാടനം ചെയ്തു. സദർ ലത്തീഫ് മൗലവി അധ്യക്ഷനായി. സഹദ് ഹിമമി, ആദിൽ സഖാഫി സംസാരിച്ചു.
മദ്രസ യൂണിറ്റ് സുന്നി ബാല സംഘത്തിന്റെ പുതിയ സാരഥികളെയും തെരഞ്ഞെടുത്തു. ഹസ്സൻ നിഹാൽ (പ്രസിഡന്റ്), ഇനാസ്, അബ്ദുല്ല റബീഹ് (വൈസ് പ്രസിഡന്റ്), അഹമ്മദ് അലി ഷാഹിസ് (ജനറൽ സെക്രട്ടറി), ഇഫാസ്, ഹാഫീസ് (സെക്രട്ടറിമാർ), റിയാസ് (ഫിനാൻസ് സെക്രട്ടറി), മുഹീസ് (ലൈബ്രറി കൺവീനർ).
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
1