ബെദ്രംബള്ള ഗൗസിയ്യ ദർസ് പഠനാരംഭം പ്രൗഢമായി
പെർള: ബെദ്രംബള്ള ബദർ ജുമാ മസ്ജിദിൽ നടന്നു വരുന്ന ഗൗസിയ്യ ദർസ് പുതിയ അദ്ധ്യയന വർഷ പഠനാരംഭം പ്രൗഢമായി. മൗലാനാ പേരോട് അബ്ദുൽ റഹ്മാൻ സഖാഫി നേതൃത്വം നൽകി. ഹമീദ് ഹാജിയുടെ അധ്യക്ഷതയിൽ റഫീഖ് സഅദി ദേലംപാടി ഉദ്ഘാടനം ചെയ്തു. മുദരിസ് ഹസൈനാർ മിസ്ബാഹി കാമിൽ സഖാഫി, അബ്ദുല്ല മുസ്ലിയാർ ശേണി, രിള്‌വാൻ ഹിമമി സഖാഫി, റാഷിദ് ഹിമമി സഖാഫി, മുഹമ്മദ് ഹാജി, ത്വാഹ സൈനി, അബ്ദുല്ല മദനി സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0