മുഹിമ്മാത്തിൽ ഹാജിമാർക്കുള്ള യാത്രയയപ്പും പ്രവാസി സംഗമവും നാളെ  

Apr 23, 2026 - 15:18
മുഹിമ്മാത്തിൽ ഹാജിമാർക്കുള്ള യാത്രയയപ്പും പ്രവാസി സംഗമവും നാളെ  

പുത്തിഗെ: ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്നവർക്കുള്ള യാത്രയയപ്പും പ്രവാസി സംഗമവും നാളെ വെള്ളി വൈകുന്നേരം മുഹിമ്മാത്തിൽ നടക്കും. സ്ഥാപന സഹകാരികളിൽ നിന്നും മരണപ്പെട്ട് പോയവർക്കുള്ള പ്രത്യേക പ്രാർത്ഥന സദസ്സും സംഘടിപ്പിക്കും. സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹബീബുൽ അഹ്ദൽ തങ്ങൾ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, സയ്യിദ് ഹുസൈൻ അമീൻ അഹ്ദൽ തങ്ങൾ, അബ്ദുറഹ്മാൻ അഹ്‌സനി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ, അബൂബക്കർ കാമിൽ സഖാഫി, ഉമർ സഖാഫി കർന്നൂർ, ഹാജി അമീറലി ചൂരി തുടങ്ങിയവർ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0