ആദൂര്‍ അല്‍ റഹ്‌മ അക്കാദമി ശിലാ സ്ഥാപനവും മഹ്‌ളറത്തുല്‍ ബദ് രിയവാര്‍ഷികവും ഇന്ന്

ആദൂര്‍: കേരള മുസ്ലിം ജമാഅത്ത് ആദൂര്‍ റഹ്‌മത്ത് നഗര്‍ യൂനിറ്റിന്റെ കീഴില്‍ സ്ഥാപിക്കുന്ന വിദ്യഭ്യാസ കേന്ദ്രം അല്‍ റഹ്‌മ ശിലാ സ്ഥാപനവും സ്വാലത്ത് വാര്‍ഷികവും ഇന്ന് വൈകുന്നേരം 6 മണി മുതല്‍ നടക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ അഹ്ദല്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. തുടര്‍ന്ന് മഹ്‌ളറത്തുല്‍ ബദ് രിയ ആത്മിയ സംഗമത്തിന്‍ സയ്യിദ് യഹ്യ അല്‍ഹൈദ്രൂസി നേതൃത്വം നല്‍കും. ഇര്‍ഷാദ് സഖാഫി അല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഹസ്സന്‍ അബ്ദുല്ല ഖലില്‍ സ്വാലഹ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. ടി എം അബ്ദുല്ല പുളിയടി അധ്യഷത വഹിക്കും. ജമാലുദ്ധീന്‍ സഖാഫി, ബി എ അനസ്, ഹംസ ഹാജി , റഫീക്ക് സഅദി മഞ്ഞംപാറ, അബ്ദുല്‍ മജീദ്, എം എച്ച് ഫാറുഖ് അഹ്‌സനി, സയ്യിദ് ഹുസൈന്‍ സയ്യിദ് മുഹ് നുദ്ധീന്‍, ഉബൈദ് കെ എ, സൈനുദീന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഹനീഫ് കളത്തില്‍ സ്വാഗതവും ജഅഫര്‍ സഖാഫി നന്ദിയും പറയും.
What's Your Reaction?






