ചെട്ടുംകുഴി മർകസുസ്സആദ 'മുഹ്‌യിസ്സുന്ന' വിദ്യാർത്ഥി സംഘടനക്ക് പുതു നേതൃത്വം

Apr 23, 2026 - 12:43
Apr 23, 2026 - 14:12
ചെട്ടുംകുഴി മർകസുസ്സആദ 'മുഹ്‌യിസ്സുന്ന' വിദ്യാർത്ഥി സംഘടനക്ക് പുതു നേതൃത്വം

ചെട്ടുംകുഴി: മർകസുസ്സആദ എഡ്യൂക്കേഷൻ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദർസ് വിദ്യാർത്ഥി സംഘടനയായ മുഹ്‌യിസ്സുന്നയ്ക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതാവും പുതു നേതൃത്വം. പ്രധാന മുദരിസ് ഹാഫിള് ശാഫി സഖാഫി ഏണിയാടി അധ്യക്ഷത വഹിച്ചു. മിറാൻ അബ്ദുൽ ഖാദർ സഖാഫി ചട്ടഞ്ചാൽ ഉദ്ഘാടനം ചെയ്‌തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ പുതിയ നേതൃത്വത്തിന് സാധിക്കുമെന്ന് യോഗം വിലയിരുത്തി.

പുതിയ ഭാരവാഹികളായി സഫ്‌വാൻ കൂളിക്കുന്ന് (പ്രസിഡന്റ്), സയ്യിദ് ഹസ്സൻ സുംറത്ത് അൽ ഹാദി ചെട്ടുംകുഴി, അസ്‌ഹാബ് പാറക്കട്ട (വൈസ് പ്രസിഡണ്ട്). അബ്ദുള്ള ബദർ നഗർ (ജനറൽ സെക്രട്ടറി).
ഹാദി മായിപ്പാടി (ഫിനാൻസ് സെക്രട്ടറി). ആദിൽ മാവിനകട്ട, മുർഷിദ് കൂളിക്കുന്ന്, ആഷിക് ചട്ടഞ്ചാൽ (ജോ.സെക്രട്ടറി). ഫായിസ് കീഴൂർ, റബീഹ് കുറ്റിക്കോൽ (മെമ്പേഴ്‌സ്) എന്നിവരെ തെരെഞ്ഞുടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0