വാല്‍പ്പാറ വാഹനപകടം; സ്‌കൂൾ ബസ് ഡ്രൈവറും മരണത്തിന് കീഴടങ്ങി  

Apr 22, 2026 - 14:15
വാല്‍പ്പാറ വാഹനപകടം; സ്‌കൂൾ ബസ് ഡ്രൈവറും മരണത്തിന് കീഴടങ്ങി  

മലപ്പുറം: തമിഴ്നാട് വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ പരുക്കേറ്റ ഒരാള്‍കൂടി മരണത്തിന് കീഴടങ്ങി. പാങ്ങ് ജി എല്‍ പി സ്‌കൂളിലെ ബസ് ഡ്രൈവറായ നൗഷാദ് അലി (39) യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാല്‍പ്പാറ ചുരത്തില്‍ ആളിയാറിനും അട്ടകട്ടിക്കും ഇടയിലായി ടെമ്പോ ട്രാവലര്‍ മറിഞ്ഞ്  മലപ്പുറം വളാഞ്ചേരി പാങ്ങ് ഗവ. എല്‍ പി സ്‌കൂള്‍ അധ്യാപകരും ജീവനക്കാരുമുള്‍പ്പെടെ 13 പേരടങ്ങുന്ന സംഘം അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശികളായ അഞ്ച് അധ്യാപകരും ജീവനക്കാരും ഒരുകുട്ടിയും ഉള്‍പ്പെടെ ഒമ്പപതുപേര്‍ സംഭവം നടന്ന അന്നുതന്നെ മരിച്ചിരുന്നു. തൃശൂരിലെത്തി അതിരപ്പിള്ളിയും വാല്‍പ്പാറയും സന്ദര്‍ശിച്ച ശേഷം പൊള്ളാച്ചി വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെ ചുരത്തിന്റെ 13-ാം ഹെയര്‍പിന്‍ വളവില്‍ വെച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് ട്രാവലറിന്റെ നിയന്ത്രണം നഷ്ടമായതോടെ ഒമ്പതാം വളവിലേക്ക് വാഹനം പതിക്കുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0