എസ് ജെ എം റൈഞ്ച് അവാർഡുകൾ ഇന്ന് സമ്മാനിക്കും; പുത്തിഗെ, പെർമുദെ, പരപ്പ മികച്ച റെയ്ഞ്ചുകൾ
കാസർകോട്: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.ജെ.എം) കാസർകോട് ജില്ലാ കമ്മിറ്റിയുടെ 2025-26 അധ്യയന വർഷത്തെ മികച്ച റെയ്ഞ്ചിനുള്ള അവാർഡുകൾ ഇന്ന് സമ്മാനിക്കും. കളനാട് കെ.എച്ച് ഹാളിൽ വെച്ച് നടക്കുന്ന 'സമസ്ത സെന്റിനറി സെനറ്റ്' വേദിയിലാണ് അവാർഡ് ദാന ചടങ്ങ് നടക്കുക. വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച റെയ്ഞ്ചുകളെയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. പുത്തിഗെ, പെർമുദെ, പരപ്പ എന്നിവ ജില്ലയിലെ മികച്ച റെയ്ഞ്ചുകളായി തിരഞ്ഞെടുക്കപ്പെട്ടു. കുമ്പള, ദേളി റെയ്ഞ്ചുകളും വിവിധ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയതായി വിലയിരുത്തി. സംസ്ഥാന-ജില്ലാ കമ്മിറ്റികൾ നിർദ്ദേശിച്ച പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കിയതും മദ്രസകളുടെ ഉന്നമനത്തിനായി ഓരോ റെയ്ഞ്ചും സ്വന്തം നിലയിൽ ആവിഷ്കരിച്ച പദ്ധതികളുടെ മികവുമാണ് അവാർഡിനായി പരിഗണിച്ചത്.
ഇന്ന് നടക്കുന്ന ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ജെ.എം, എസ്.എം.എ സംഘടനകളുടെ സംസ്ഥാന-ജില്ലാ നേതാക്കൾ സംബന്ധിക്കും. മദ്രസ വിദ്യാഭ്യാസ മേഖലയിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയ റെയ്ഞ്ച് ഭാരവാഹികൾ ചടങ്ങിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0