മുള്ളേരിയ സോൺ റൗളതുൽ ഖുർആൻ പരീക്ഷ ഇന്ന്

Apr 21, 2026 - 11:37
മുള്ളേരിയ സോൺ റൗളതുൽ ഖുർആൻ പരീക്ഷ ഇന്ന്

മുള്ളേരിയ: വനിതകളുടെ ഖുർആൻ പഠനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി എസ്.വൈ.എസിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന റൗളതുൽ ഖുർആൻ പഠന ക്ലാസിൻ്റെ പരീക്ഷ ഇന്ന് നടക്കും. മുള്ളേരിയ സോണിൽ നാലു കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പ്രത്യേക ട്യൂട്ടർമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടന്നു വരുന്ന ക്ലാസ്സുകളെ അടിസ്ഥാനമാക്കി നടക്കുന്ന ഫസ്റ്റ് സെമസ്റ്ററിൻ്റെ പരീക്ഷ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കും.

ഇതു സംബന്ധമായി ചേർന്ന ആലോചനായോഗം പരീക്ഷാ കാര്യങ്ങൾ വിലയിരുത്തി. സോൺ പ്രസിഡൻ്റ് സുലൈമാൻ സഅദി അദ്ധ്യക്ഷനായി. ജന.സെക്രട്ടറി സവാദ് ആലൂർ, ഫരീദ് ബാഖവി പടിയത്തടുക്ക, അബ്ദുല്ല പരപ്പ, റാഷിദ് സഖാഫി, സിദ്ദീഖ് പൂത്തപ്പലം, റഷീദ് പള്ളങ്കോട്, അബ്ദു റഹ്മാൻ സഖാഫി സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0