പള്ളങ്കോട് സെക്ടർ സാഹിത്യോത്സവ്; സ്വാഗത സംഘം രൂപീകരിച്ചു 

Apr 18, 2026 - 13:58
Apr 18, 2026 - 14:00
പള്ളങ്കോട് സെക്ടർ സാഹിത്യോത്സവ്; സ്വാഗത സംഘം രൂപീകരിച്ചു 

പള്ളങ്കോട്: എസ് എസ് എഫ് പള്ളങ്കോട് സെക്ടർ സാഹിത്യോത്സവ് വൻ വിജയമാക്കിത്തീർക്കാൻ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ കലാ-സാഹിത്യ മത്സരങ്ങൾ ഉൾക്കൊള്ളുന്ന സാഹിത്യോത്സവ് മെയ്‌  മാസം അഡൂർ വെച്ചാണ് നടക്കുന്നത്. പരിപാടിയുടെ വിജയത്തിനായി വിവിധ കർമ്മപദ്ധതികൾക്ക് കൺവെൻഷൻ രൂപം നൽകി. ഹനീഫ ടി കെ യുടെ അധ്യക്ഷതയിൽ ഡി എം എ കുഞ്ഞി മദനി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ്‌ സഖാഫി വിഷയവതരണം നടത്തി. 

ഭാരവാഹികളായി ഡി എം എ കുഞ്ഞി മദനി (ചെയർമാൻ), ഹനീഫ ഹാജി ടി കെ (ജനറൽ കൺവീനർ), സിദ്ധീക് ദർകാസ് (ഫിനാൻസ് ചെയർമാൻ), അസ്‌ലം അഡൂർ (ഫിനാൻസ് കൺവീനർ ), റസാഖ് സഖാഫി, ഹാരിസ് സഖാഫി, ഹനീഫ ഹാജി പി കെ (വൈസ് ചെയർമാൻ) റാഷിദ്‌ ഹിമമി, കാദർ കുവൈറ്റ്‌, ഹമീദ് കുറൂർ (ജോയിന്റ് കൺവീനർ) ബാത്തിഷ പഞ്ചള, അബ്ദുള്ള ദൂദ് നാന, അമീർ, റസാഖ് പഞ്ചള, റിയാസ് പഞ്ചള, ഹമീദ് കുണ്ടാർ, ശാഹുൽ ഹമീദ് ഹാഷിമി, ഹാരിസ് പി കെ, നൗഷാദ് പി എം, അബ്ദുല്ല എൻ പി (മെമ്പർമാർ) എന്നിവരെ തെരെഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0