ചുട്ടുപൊള്ളി കേരളം; കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി
പാലക്കാട്: സംസ്ഥാനത്ത് ചൂട് കനക്കുന്നു. കടുത്ത ചൂടിൽ പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ലുകൾ പെട്ടിവീഴുകയായിരുന്നു. കാസറഗോഡിൽ കഴിഞ്ഞ ദിവസം കളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിക്ക് സൂര്യാഘാതം സംഭവിച്ചിരുന്നു. സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് മുതൽ 19 വരെ പാലക്കാട് ജില്ലയിൽ 40 °C വരെയും കൊല്ലം ജില്ലയിൽ 39 °C വരെയും കോട്ടയം ജില്ലയിൽ 38 °C വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0