കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ മുസ്ലിംലീഗിന് അതൃപ്തി
കോഴിക്കോട്: കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ അതൃപ്തിയുമായി മുസ്ലീം ലീഗ്. ചർച്ചകൾ യു ഡി എഫ് ജനങ്ങളുടെ മുമ്പിൽ പരിഹാസ്യരാകുന്നുവെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. മുഖ്യമന്ത്രി പദവിയിലേക്ക് ആരുടെയും പക്ഷം ചേരില്ലെന്നും കോൺഗ്രസ് ചോദിക്കുമ്പോൾ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയെന്നുമാണ് ലീഗ് നിലപാട്. അതിനിടെ യു.ഡി.എഫ് ക്യാമ്പിൽ തുടങ്ങിയ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാന്റ് നിരീക്ഷിച്ചു വരികയാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയതായാണ് വിവരം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0