നൊമ്പരമായി സൈനുൽ ആബിദ്; അപകടം മാതാപിതാക്കൾക്കൊപ്പം കടപ്പുറത്ത് വിശ്രമിക്കാനെത്തിയപ്പോൾ

Apr 17, 2026 - 12:00
നൊമ്പരമായി സൈനുൽ ആബിദ്; അപകടം മാതാപിതാക്കൾക്കൊപ്പം കടപ്പുറത്ത് വിശ്രമിക്കാനെത്തിയപ്പോൾ

മഞ്ചേശ്വരം: ബുധനാഴ്ച വൈകിട്ട് മഞ്ചേശ്വരം കുഞ്ചത്തൂർ കടൽക്കരയിൽ തിരമാലയിൽ പെട്ടു കാണാതായ സൈനുൽ ആബിദിന്റെ (18) മൃതദേഹം തീരത്തുനിന്ന് രണ്ടര കിലോമീറ്റർ അകലെ കടലിൽ കണ്ടെത്തി. കരയ്ക്കെത്തിച്ച മൃതദേഹം കോസ്റ്റൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. മഞ്ചേശ്വരം ചൗക്കിയിലെ ഉമറുൽ ഫാറൂഖ്- റസീന ദമ്പതികളുടെ മകൻ മുഹമ്മദ് സൈനുൽ ആബിദ് ബുധനാഴ്ച വൈകിട്ട് മാതാപിതാക്കൾക്കൊപ്പം കടപ്പുറത്ത് വിശ്രമിക്കുന്നതിനിടയിൽ തിരമാലയിൽപ്പെട്ട് കാണാതായത്. അപകടവിവരമറിഞ്ഞതു മുതൽ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ആബിദിനു വേണ്ടി ശക്തമായ തിരച്ചിലാണ് നടത്തിയത്. ഹൊസബെട്ടുവിലെ മത്സ്യത്തൊഴിലാളികളായ ബഷീർ, ശരീഫ്, ഖലീൽ, അസീസ് എന്നിവരാണ് മൃതദേഹം കണ്ടെത്തിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0