മുള്ളേരിയ ഡിവിഷൻ സാഹിത്യോത്സവ്; സ്വാഗതസംഘം നിലവിൽ വന്നു

Apr 16, 2026 - 17:13
Apr 16, 2026 - 17:19
മുള്ളേരിയ ഡിവിഷൻ സാഹിത്യോത്സവ്; സ്വാഗതസംഘം നിലവിൽ വന്നു

മുള്ളേരിയ: എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ സാഹിത്യോത്സവ് വൻ വിജയമാക്കിത്തീർക്കാൻ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ കലാ-സാഹിത്യ മത്സരങ്ങൾ ഉൾക്കൊള്ളുന്ന സാഹിത്യോത്സവ് ജൂൺ മാസം പള്ളത്തൂരിൽ വെച്ചാണ് നടക്കുന്നത്. പരിപാടിയുടെ വിജയത്തിനായി വിവിധ കർമ്മപദ്ധതികൾക്ക് കൺവെൻഷൻ രൂപം നൽകി. സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം കൺവെൻഷന് നേതൃത്വം നൽകി. സജ്ജാദ് ഹിമമി സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, സയ്യിദ് സ്വാലിഹ് ഹിമമി സഖാഫി, ഫാറൂഖ് സഖാഫി, റൗഫ് ഹിമമി സഖാഫി, അശ്റഫ് തുടങ്ങിയവർ  സംബന്ധിച്ചു.

​ഭാരവാഹികളായി ഇബ്രാഹിം സഅദി (ചെയർമാൻ), അബ്ദുൽ അസീസ് (ജനറൽ കൺവീനർ), ഹനീഫ് സഅദി (ഫിനാൻസ് സെക്രട്ടറി), റാശിദ് എ.എം (കോർഡിനേറ്റർ), ഹമീദ് ഹാജി, മൂസാൻ ബി.എച്ച്, ശമീർ പി, മുഹമ്മദ് എം.എം, ജഅ്ഫർ സഅദി (വൈസ് ചെയർമാൻ), ഹസൈനാർ, ജാബിർ പി.എ, ഇർശാദ്, ഹകീം, അശ്റഫ് (ജോയിൻ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0