കുമ്പള കളത്തൂരിൽ വയോധിക വീട്ടിനകത്ത് മരിച്ച നിലയിൽ

Apr 16, 2026 - 15:15
കുമ്പള കളത്തൂരിൽ വയോധിക വീട്ടിനകത്ത് മരിച്ച നിലയിൽ

കുമ്പള: കുമ്പള കളത്തൂരിൽ വയോധികയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്ക റോഡിലെ അബൂബക്കറിന്റെ ഭാര്യ ആമിന(70)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. സിമന്റ് ഷീറ്റിട്ട ചെറിയ വീട്ടിൽ താമസിക്കുന്ന ആമിനയുടെ വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുന്നതിനിടെ മൃതദേഹം വീട്ടിനകത്ത് കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം ഹൃദയാഘാതമായിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0