നാടിന്റെ വികസനത്തിനും ഐക്യത്തിനും രാഷ്ട്രീയം മറന്ന് യോജിക്കണം: കുമ്പോല്‍ തങ്ങള്‍
കാസര്‍കോട്: തെരെഞ്ഞെടുപ്പ് സമയത്തുണ്ടാകുന്ന വിയോജിപ്പുകളും സംവാദങ്ങളും നാടിന്റെ മുന്നോട്ടുള്ള ഐക്യത്തിന് തടസ്സമാകരുതെന്നും തെരെഞ്ഞെടുപ്പെടുന്നവരും പ്രതിപക്ഷത്താകുന്നവരും നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അഭ്യർത്ഥിച്ചു. 'മനുഷ്യര്‍ക്കൊപ്പം' എന്ന ശീര്‍ഷകത്തില്‍ നടന്ന കേരള മുസ്ലിം ജമാഅത്ത് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ ദേളി സഅദിയ്യയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ വിയോജിപ്പുകള്‍ സ്വാഭാവികമാണ്. ഇത് സംവാദാത്മകമായി മുന്നോട്ട് കൊണ്ട് പോകുന്നതിനു പകരം അക്രമങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യം ഉണ്ടാകരുത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എക്കാലത്തും തുടരുന്ന നയം കക്ഷി രാഷ്ട്രീയ താല്‍പര്യമില്ലാതെ നാടിന്റെയും സമൂഹത്തിന്റെയും വിശാല താല്‍പര്യം മുന്‍ നിറുത്തിയുള്ളതാണ്. സമസ്ത സെന്റിനറി ഭാഗമായി രാഷ്ട്ര നിര്‍മാണത്തില്‍ പ്രസ്ഥാന പ്രവര്‍ത്തകരുടെ കൂട്ടായ്മ വളര്‍ത്തുന്നതിനുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നും കുമ്പോല്‍ തങ്ങള്‍ പറഞ്ഞു.
ഈ മാസം 21ന് കാസര്‍കോട് വെച്ച് സമസ്ത സെന്റിനറി സെനറ്റ് ചേരും. ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ സെന്റിനറി അംബ്ലികള്‍ വിളിച്ചു കൂട്ടും. ജില്ലയിലെ 400 ലേറെ മഹല്ലുകളില്‍ സെന്റിനറി സഭകള്‍ ചേരും. ജില്ലാ കൗണ്‍ലിലില്‍ വിവിധ സോണുകളെ പ്രതിനീധീകരിച്ച് 101 കൗണ്‍സിലര്‍ സംബന്ധിച്ചു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. നൂറുല്‍ ഉലമ മഖാം സിയാറത്തിന് സയ്യിദ് അബ്ദുല്ല ഹസന്‍ അസ്സഖാഫ് നേതൃത്വം നല്‍കി. ജില്ലാ ഉപാധ്യക്ഷന്‍ മൂസല്‍ മദനി തലക്കി പതാക ഉയര്‍ത്തി. സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പ്രാര്‍ത്ഥന നടത്തി. പുന സംഘടനാ നടപടികള്‍ക്ക് സംസ്ഥാന സെക്രട്ടറി സൈതലവി ചെങ്ങര, ഹാമിദ് മാസ്റ്റര്‍ ചൊവ്വ, ഹനീഫ് പാനൂര്‍ നേതൃത്വം നല്‍കി. വാര്‍ഷിക റിപ്പോര്‍ട്ട്, സാമ്പത്തിക റിപ്പോര്‍ട്ട് എന്നിവ സുലൈമാന്‍ കരിവെള്ളൂര്‍, വി.സി അബ്ദുല്ല സഅദി, അബൂബക്കര്‍ ബേവിഞ്ച അവതരിപ്പിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, അബ്ദു റഹ്‌മാന്‍ അഹസനി, റഈസ് മുഈനി, അബദു റസാഖ് സഖാഫി കോട്ടക്കുന്ന്, സത്താര്‍ ഹാജി ചെമ്പരിക്ക സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0