ബദിയടുക്ക- സീതാംഗോളി റൂട്ടിലെ ബസ്സുകൾക്ക് കുമ്പള പഴയ ബസ്സ്റ്റാൻഡിൽ പ്രവേശനം അനുവദിച്ചു

Apr 14, 2026 - 12:01
Apr 14, 2026 - 12:05
ബദിയടുക്ക- സീതാംഗോളി റൂട്ടിലെ ബസ്സുകൾക്ക് കുമ്പള പഴയ ബസ്സ്റ്റാൻഡിൽ പ്രവേശനം അനുവദിച്ചു

കുമ്പള: ബദിയടുക്ക- സീതാംഗോളി റൂട്ടിൽ ഓടുന്ന ബസ്സുകൾക്ക് കുമ്പള പഴയ ബസ്സ്റ്റാൻഡിൽ പ്രവേശനത്തിന് അനുമതി നൽകി. കുമ്പള പഴയ ബസ് സ്റ്റാൻ്റിൽ ബസ്സുകൾ കയറ്റാനും യാത്രക്കാരെ കയറ്റാനും ഇറക്കാനും പഞ്ചായത്ത് ഭരണ സമിതിയാണ് ഇന്ന് മുതൽ അനുമതി നൽകിയത്. കുമ്പളയിൽ നിന്ന് ബദിയടുക്ക, മുള്ളേരിയ, സീതാംഗോളി, പെർള, ശാന്തിപ്പള്ള, പേരാൽ എന്നീ പ്രദേശങ്ങളിലേക്ക് പോവുന്ന യാത്രക്കാർക്ക് കുമ്പള ടൗണിൽ നിന്ന് ബസ് കയറണമെങ്കിൽ കുറേ ദൂരം നടക്കേണ്ട അവസ്ഥക്ക് ഇതോടെ പരിഹാരമായി. ബസ്സുകൾക്കും യാത്രക്കാർക്കും കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്ന നിലവിലെ സാഹചര്യത്തിന് പരിഹാരം വേണമെന്നും കുമ്പള ബസ്സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് പണിയുന്നത് വരെ ടൗണിൽ തന്നെ യാത്രക്കാർക്ക് ബസ്സ് കയറാനും ഇറങ്ങാനും സംവിധാനം ഉണ്ടാക്കണമെന്നും ബദിയടുക്ക മേഖല ബസ്സ് തൊഴിലാളി യൂണിയൻ പ്രസിഡൻ്റ് ഹാരിസ് ബി.ഡി. കെ. പഞ്ചായത്ത് പ്രസിഡൻ്റിനോട് ആവശ്യപ്പെട്ടിരുന്നു. വിഷയം ചർച്ച ചെയ്ത പഞ്ചായത്ത് ഭരണസമിതി യോഗമാണ് കുമ്പളയിലെ ഓൾഡ് ബസ് സ്റ്റാൻഡിൽ ഇന്ന് മുതൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുമതി നൽകിയത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0