പയോട്ട സ്വലാത്ത് വാർഷികവും മത പ്രഭാഷണവും ഇന്ന് തുടങ്ങും
വിദ്യാനഗർ: പയോട്ട മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വലാത്ത് വാർഷികവും മത പ്രഭാഷണ പരമ്പരയും ഇന്ന് ആരംഭിക്കും. മൂന്നു ദിവസങ്ങളിലായി പയോട്ട സബീലുസ്സലാം മദ്രസ അങ്കണത്തിൽ വെച്ച് നടക്കുന്ന പരിപാടിയുടെ മുന്നോടിയായി ഇന്ന് വൈകുന്നേരം നാലു മണിക്ക് ജമാഅത്ത് കമ്മിറ്റി ട്രഷറർ കരീം പി കെ പതാക ഉയർത്തും. മഗ്‌രിബിന് ശേഷം അബൂബക്കർ മളിയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട ഉൽഘാടനം ചെയ്യും. ഹനീഫ് നിസാമി മൊഗ്രാൽ മുഖ്യ പ്രഭഷണം നടത്തും. നാളെ റഫീഖ് സഅദി ദേലംപാടി പ്രഭഷണം നടത്തും. വ്യാഴം മഗരിബിന് ശേഷം നടക്കുന്ന സ്വലാത്ത് ദുആ മജ്ലിസിന് സയ്യിദ് അൻവർ സാദാത്ത് സഅദി അൽ അർഷദി നേതൃത്വം നൽകും. ഖത്തീബ് തമീം അഹ്സനി മജൽ പ്രഭാഷണം നടത്തും. ഉമർ സഅദി, ഇബ്രാഹിം സഖാഫി, അബ്‌ദുറഹിമാൻ സഖാഫി സംബന്ധിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0