വോട്ടിംഗ് മെഷീൻ തകരാർ; മഞ്ചേശ്വരത്തെ നാലു ബൂത്തുകളിൽ വോട്ടെടുപ്പ് വൈകി

Apr 9, 2026 - 11:42
വോട്ടിംഗ് മെഷീൻ തകരാർ; മഞ്ചേശ്വരത്തെ നാലു ബൂത്തുകളിൽ വോട്ടെടുപ്പ് വൈകി

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ മറ്റു നാലു ബൂത്തുകളിലും വോട്ടിംഗ് യന്ത്രം തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു മണിക്കൂറോളം വോട്ടെടുപ്പ് വൈകി. വോട്ട് വൈകിയതിനാൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് ഇവിടെ അനുഭവപ്പെടുന്നത്. മംഗൽപാടി പഞ്ചായത്തിലെ മംഗൽപാടി ജി എച്ച് ഡബ്ല്യു എൽ പി എസിലെ 101-ാം നമ്പർ ബൂത്ത്, ഉപ്പള ജി എച്ച് എസിലെ 77-ാം നമ്പർ ബൂത്ത്, പൈവളിക പഞ്ചായത്തിലെ കനിയാന അംഗൻവാടി 145-ാം നമ്പർ ബൂത്ത്, മീഞ്ച പഞ്ചായത്തിലെ ധർമ്മ നഗർ അംഗൻവാടിയിലെ 66-ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടിംഗ് യന്ത്രം തകരാറായത്. ഇതേ മണ്ഡലത്തിലെ ഷിറിയ, ഉള്ളുവാർ ബൂത്തുകളിലും യന്ത്ര തകരാറുകൊണ്ട് വോട്ടെടുപ്പ് ഒരു മണിക്കൂർ വരെ വൈകിയിരുന്നു. സംസ്ഥാനത്ത് 50 ലേറെ വോട്ടിംഗ് മെഷീനുകളാണ് വോട്ടെടുപ്പാരംഭിക്കാനിരിക്കെ തകരാറിലായത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0