ജല സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കുക: സയ്യിദ് സൈനുൽ ആബിദീൻ തങ്ങള്‍ കണ്ണവം
മുള്ളേരിയ: ജല സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കി എല്ലാ മനുഷ്യർക്കും ജീവികൾക്കും ജല ലഭ്യത ഉറപ്പു വരുത്തണമെന്ന് എസ് വൈ എസ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങള്‍ കണ്ണവം അഭിപ്രായപ്പെട്ടു. എസ് വൈ എസ് ജല സംരക്ഷണ ക്യാമ്പയിനിന്റെ ഭാഗമായി സോൺ കേന്ദ്രങ്ങളിൽ സഘടിപ്പിക്കുന്ന ജല സംരക്ഷണ ബോധവത്കരണ സദസ്സ് പള്ളാപ്പാടി സിറാജുൽ ഇസ്ലാം മദ്രസയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോൺ പ്രസിഡന്റ് സുലൈമാൻ സഅദി അധ്യക്ഷത വഹിച്ചു. ഇർഫാദ് മായിപ്പാടി വിഷയാവതരണം നടത്തി. പള്ളപ്പാടി ജമാഅത്ത് സെക്രട്ടറി ഹസ്സൈനാർ നൂഞ്ചം, ഖത്തീബ് ഹനീഫ് സഅദി കാമിൽ സഖാഫി, അബ്ദുൽ റഹ്മാൻ സഅദി പള്ളപ്പാടി, അബ്ദുൽ റഷീദ് മാസ്റ്റർ പള്ളങ്കോട്, ഹാഫിള് അബ്ദുൽ മജീദ് സഖാഫി പള്ളപ്പാടി, കലന്തർ, മൂസാൻ നെജിക്കാർ, ഹമീദ് ഫാളിലി മയ്യളം, അർഷിദ് ഹിമമി സഖാഫി ഏണിയാടി, റഷീദ് സഅദി ഊജംപാടി, അഷ്റഫ് സഖാഫി പള്ളപ്പാടി, ഹസൈനാർ ഹാജി, ജലീൽ നെജിക്കാർ, റസാഖ് നൂഞ്ചം തുടങ്ങിയവർ സംസാരിച്ചു. സിദ്ദിഖ് ഹാജി പൂത്തപ്പലം സ്വാഗതവും ഉമർ സഖാഫി മയ്യളം നന്ദിയും പറഞ്ഞു.
.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0