യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയിലേക്ക്

റിയാദ്: മധ്യപൂര്‍വദേശത്തെ പര്യടനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് സഊദി തലസ്ഥാനമായ റിയാദിലെത്തും.ഗാസയിലെ അടിയന്തര നയതന്ത്ര വിഷയങ്ങളും, ബിസിനസ് കരാറുകളും സംയോജിപ്പിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ നിന്നും സഊദി അറേബ്യയിലേക്ക് യാത്രതിരിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. സഊദി അറേബ്യക്ക് പുറമെ ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് രാജ്യങ്ങളും ട്രംപ് സന്ദര്‍ശിക്കും. പ്രസിഡന്റായി ചുമതയേറ്റ ശേഷമുള്ള ആദ്യ നയതന്ത്ര വിദേശ പര്യടനമാണിത്.
What's Your Reaction?






