രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത പരാമർശവുമായി മുഖ്യമന്ത്രി

Apr 7, 2026 - 15:28
രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത പരാമർശവുമായി മുഖ്യമന്ത്രി

കണ്ണൂർ: 'നീ പോ മോനെ വിജയാ' എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത പരാമർശവുമായി മുഖ്യമന്ത്രി. 'ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ തിരിച്ചടിച്ചത്. തെലങ്കാന മുഖ്യമന്ത്രി സംവാദത്തിന് വെല്ലുവിളിച്ചത് സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് പിണറായി ഇത്തരത്തിൽ പ്രതികരിച്ചത്. നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയിലാണ് രേവന്ത് റെഡ്ഡി സിനിമയിലെ മാസ് ഡയലോഗ് അനുകരിച്ച് വിമർശനം ഉന്നയിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0