നിയമസഭാ തിരഞ്ഞെടുപ്പ്; സുരക്ഷക്കായി 76,203 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു

Apr 7, 2026 - 11:31
നിയമസഭാ തിരഞ്ഞെടുപ്പ്; സുരക്ഷക്കായി 76,203 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ മുൻകരുതലുകൾ പോലീസ് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 76,203 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഡിജിപി റവാഡ ആസാദ് ചന്ദ്രശേഖർ അറിയിച്ചു. സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളെ 154 ഇലക്ഷൻ സബ് ഡിവിഷനുകളായി തിരിച്ചാണ് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ആകെയുള്ള 30,471 പോളിംഗ് ബൂത്തുകളിൽ 2,500 ബൂത്തുകളെ ക്രിട്ടിക്കൽ പോളിംഗ് ബൂത്തുകളായി കണക്കാക്കിയിട്ടുണ്ട്. 28,209 സ്‌പെഷ്യൽ പോലീസ് ഓഫീസർമാർ ഉൾപ്പെടെ 76,203 പോലീസ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 1
Sad Sad 0
Wow Wow 0