കൊട്ടിക്കലാശം ഇന്ന്; പരസ്യ പ്രചാരണം അവസാന മണിക്കൂറിലേക്ക്
കാസർകോട്: നിയമസഭ തെരെഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറിലേക്ക് പ്രവേശിച്ചിരിക്കെ കൊട്ടിക്കലാശം ഇന്ന്. വ്യാഴാഴ്ച തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ കൊട്ടിക്കലാശത്തിലൂടെ ശക്തി പ്രകടനമാക്കാൻ മുന്നണികൾ ഒരുങ്ങി. അവസാന മണിക്കൂറിൽ വോട്ടർമാരുടെ മനസ്സിൽ ഇടം നേടാനുള്ള ഒരുക്കത്തിലാണ് സ്ഥാനാർത്ഥികൾ. വൈകിട്ട് ആറുമണിവരെയാണ് കലാശക്കൊട്ടിന് സമയം അനുവദിച്ചിട്ടുള്ളത്. പരസ്യപ്രചരണത്തിന്റെ സമാപനത്തിന് മുൻകൂർ അനുമതി തേടണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. കലാശക്കൊട്ടിനോടനുബന്ധിച്ച് വാഹനഗതാഗതത്തിനും പ്രകടനത്തിനും ഉച്ചഭാഷിണി ഉപയോഗത്തിനും നിയന്ത്രണമുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0