ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍; സ്‌കോളര്‍ സ്പാര്‍ക്ക് പരീക്ഷ ഫലം ഇന്ന്

Apr 7, 2026 - 11:02
ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍; സ്‌കോളര്‍ സ്പാര്‍ക്ക് പരീക്ഷ ഫലം ഇന്ന്

കോഴിക്കോട്: ശൈഖ് അബൂബക്കര്‍ (എസ് എ) ഫൗണ്ടേഷന്‍ എട്ടാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ദേശീയ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച സ്‌കോളര്‍ സ്പാര്‍ക്ക് ടാലന്റ് ഹണ്ട് പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 5 മണി മുതല്‍ www.safoundation.in എന്ന വെബ്‌സൈറ്റിലാണ് ഫലം ലഭ്യമാവുന്നത്. പരീക്ഷയില്‍ യോഗ്യത നേടുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്ത ആഴ്ചകളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാനാവും. അഭിമുഖത്തിലും വിജയിക്കുന്നവരെയാണ് ഫെലോസ് ആയി തിരഞ്ഞെടുക്കുക. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ എട്ടാം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി പരീക്ഷ സംഘടിപ്പിച്ചത്. ഹിന്ദിയിലും മലയാളത്തിലും ഇംഗ്ലീഷിലുമായി നടന്ന പരീക്ഷയില്‍ പതിനായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. പരീക്ഷയിലും അഭിമുഖത്തിലും വിജയിച്ച് സെലക്ട് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് പുറമെ മെന്റര്‍ഷിപ്പും ഗൈഡന്‍സും നല്‍കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0