പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി; സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി 

Apr 6, 2026 - 11:55
പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി; സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി 

കണ്ണൂർ: രണ്ടാം എൽ ഡി എഫ് സർക്കാർ പ്രകടന പത്രികയിൽ നൽകിയ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഭൂമിയും വീടും ജനങ്ങൾക്ക് യാഥാർത്ഥ്യമാക്കി. ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ചു ലക്ഷം വീടുകൾ പൂർത്തിയാക്കി. നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം നൽകി. ശാക്തീകരണത്തിനും മുൻഗണന നൽകിയ സർക്കാർ 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകി. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമായി മാറ്റാൻ നടപടികൾ കൈക്കൊണ്ടു. ഭരണസേവനങ്ങൾ ലളിതമാക്കി. 82 ലക്ഷം അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കി. പി എസ് സി വഴി 3,13,202 നിയമനങ്ങൾ നടത്തി. 2,66,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. പുനർഗേഹം പദ്ധതി വഴി മത്സ്യത്തൊഴിലാളികൾക്ക് 2,682 വീടുകൾ യാഥാർത്ഥ്യമാക്കി, 738 കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ ഒരുക്കി. അതിദാരിദ്ര്യത്തെ കേരളത്തിൽ നിന്ന് തുടച്ചുനീക്കാനായതും ഈ സർക്കാരിന്റെ ഭരണനേട്ടങ്ങളിൽ പ്രധാനമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0