വീണ്ടും കിറ്റ് വിവാദം; രണ്ടായിരത്തോളം കിറ്റുകൾ വോട്ടർമാർക്ക് തയ്യാറാക്കിയതായി ആരോപണം

Apr 5, 2026 - 16:57
Apr 5, 2026 - 16:59
വീണ്ടും കിറ്റ് വിവാദം; രണ്ടായിരത്തോളം കിറ്റുകൾ വോട്ടർമാർക്ക് തയ്യാറാക്കിയതായി ആരോപണം

തൃശൂർ: തൃശൂർ ശിവരാമപുരത്തെ പ്രദേശവാസികൾക്ക് ബിജെപി കിറ്റ് വിതരണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ വാടാനപ്പള്ളിയിലും സമാന ആരോപണം. വാടാനപ്പള്ളിയിലെ സൂപ്പർമാർക്കറ്റിൽ വിതരണത്തിനായി രണ്ടായിരത്തോളം കിറ്റുകൾ തയ്യാറാക്കുന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിന് പിന്നാലെ സൂപ്പർമാർക്കറ്റിന് പുറത്ത് എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. സംഭവം അറിഞ്ഞ് ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി ഗോഡൗൺ ഉടമയിൽ നിന്നും വിവരം ശേഖരിച്ചു. കഴിഞ്ഞ ദിവസം ഒളരിയിൽ വോട്ടർമാർക്ക് ബിജെപി ഭക്ഷണക്കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തി തൃശൂർ വെസ്റ്റ് പോലീസ് കേസെടുത്തിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0