കുവൈത്തിൽ വ്യാപക മിസൈൽ- ഡ്രോൺ ആക്രമണം നടത്തി ഇറാൻ; എണ്ണമേഖല സമുച്ചയത്തിന് വൻ കേടുപാടുകൾ 

Apr 5, 2026 - 16:41
കുവൈത്തിൽ വ്യാപക മിസൈൽ- ഡ്രോൺ ആക്രമണം നടത്തി ഇറാൻ; എണ്ണമേഖല സമുച്ചയത്തിന് വൻ കേടുപാടുകൾ 

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാൻ നടത്തിയ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണത്തിൽ വൻ നാശ നഷ്‌ടം. ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ നടന്ന ആക്രമണത്തിൽ നിരവധി മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന കുവൈത്ത് സിറ്റിയിലെ മിർഗാബ് മന്ത്രാലയ സമുച്ചയം, ശുവൈഖിലെ കുവൈത്ത് പെട്രോളിയം കോർപറേഷൻ സമുച്ചയം, രാജ്യത്തെ രണ്ട് പ്രധാന വൈദ്യുതി ഉത്പാദന നിലയങ്ങൾ, ജലശുദ്ധീകരണ ശാലകൾ എന്നിവക്കു കനത്ത നാശനഷ്ടങ്ങളുണ്ടായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് രണ്ട് വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചതായും മന്ത്രാലയ സമുച്ചയത്തെ പ്രവർത്തനങ്ങൾ ഓൺലൈൻ ആക്കിയതായും അധികൃതർ അറിയിച്ചു. ശുവൈഖ് എണ്ണമേഖല സമുച്ചയത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് വൻ തീപിടിത്തമുണ്ടായി. വൈദ്യുതി, ജല സംവിധാനങ്ങളുടെ സ്ഥിരത ഉറപ്പാക്കാൻ അടിയന്തര പദ്ധതി പ്രകാരം സാങ്കേതിക സംഘങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും സേവനങ്ങൾ തുടർച്ചയായി നിലനിർത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0