850 ചാലഞ്ചിൽ കൈകോത്ത് 70000 ത്തോളം പേർ; 68 മണിക്കൂറിൽ സ്വരൂപിച്ചത് ഏഴ് കോടിയോളം രൂപ 

Apr 4, 2026 - 18:06
850 ചാലഞ്ചിൽ കൈകോത്ത് 70000 ത്തോളം പേർ; 68 മണിക്കൂറിൽ സ്വരൂപിച്ചത് ഏഴ് കോടിയോളം രൂപ 

കോഴിക്കോട്: നിർധനരായ 850 യുവതീയുവാക്കളുടെ മംഗല്യ സ്വപ്നത്തിന് നിറം പകരാൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രഖ്യാപിച്ച ‘850 ചലഞ്ച്’ വൻ സ്വീകാര്യത്തോടെ മുന്നേറുന്നു. കേവലം 68 മണിക്കൂർ കൊണ്ട് ഏകദേശം 7 കോടിയോളം രൂപയാണ് സമാഹരിക്കപ്പെട്ടത്. പാടന്തറയിലെ സമൂഹ വിവാഹത്തിൽ നാളെ വിവാഹിതരാകുന്ന 850 പേർക്ക് ഒരാൾക്ക് ഒരു രൂപ എന്ന രീതിയിൽ 850 രൂപ എന്ന ലളിതമായ ആശയമാണ് കേരള മുസ്ലിം ജമാഅത്ത് മുന്നോട്ടുവെച്ചത്. കേരള മുസ്ലിം ജമാഅത്ത് തയ്യാറാക്കിയ ‘സ്വദഖ’ ആപ്പ് വഴിയായിരുന്നു ധനസമാഹരണം. ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ ഒന്നിന് രാത്രി ചലഞ്ച് തുടങ്ങിയതോടെ ഇതുവരെയായി 70000ത്തോളം പേരാണ് ഭാഗവത്തായത്. പാരസ്‌പര്യത്തിന്റെയും ചേർത്തു പിടിക്കലിന്റെയും മാതൃക സൃഷിടിച്ച് ചലഞ്ച് തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0