വയനാട് ഫണ്ടിലെ കണക്കുകൾ അവതരിപ്പിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
കണ്ണൂർ: കോൺഗ്രസ് പിരിച്ച വയനാട് ഫണ്ടിന്റെ കണക്കുകളുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വഴി കോൺഗ്രസിന് ആകെ ലഭിച്ചത് 5,38,21,632 രൂപയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഇതിന് പുറമെ യൂത്ത് കോൺഗ്രസ് ഒരുകോടി അഞ്ച് ലക്ഷം രൂപ നൽകിയെന്നും സണ്ണി ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വീട് നിർമ്മാണത്തിനായി ആദ്യഘട്ടത്തിൽ മൂന്നേക്കർ ഇരുപത്തി നാലര സെന്റ് സ്ഥലം വാങ്ങി. ഇതിനായി രജിസ്ട്രേഷൻ ഉൾപ്പെടെ 3,68,36,388 രൂപ ചെലവിട്ടു. കൂടാതെ ഇതിന്റെ ആപ്പ് നിർമ്മാണത്തിനായി കെ സുധാകരൻ കെപിസിസി പ്രസിഡന്റായിരിക്കെ 9,30,000 രൂപ ചെലവഴിച്ചു. രണ്ടാംഘട്ടത്തിൽ 2,50,30,272 രൂപ ചെലവിട്ട് രണ്ട് ഏക്കർ പതിനെട്ട് സെന്റ് ഭൂമിയാണ് വാങ്ങിയത്. ഇതിനായി കെപിസിസിയുടെ തനത് ഫണ്ടിൽ നിന്ന് 97,51,212 രൂപ അധികമായി ചെലവിട്ടു. ഇനി ഭൂമി വാങ്ങുന്നതിനും മറ്റുമായി 73,90,985 രൂപ ആവശ്യമാണ്. വീട് നിര്‍മാണത്തിനായി പിരിച്ചതിനേക്കാള്‍ കൂടുതല്‍ പണം ചെലവഴിച്ചു കഴിഞ്ഞു. ഇനി വീട് നിര്‍മാണത്തിനായി പണം പിരിക്കില്ല. പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും. പണമെല്ലാം അക്കൗണ്ട് വഴിയാണ് നല്‍കിയത്. കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാവുന്നതാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0