ശ്രദ്ധേയമായി 'റൈഡ് വിത്ത്  കളക്ടർ' സൈക്കിൾ റാലി 

Apr 3, 2026 - 14:53
ശ്രദ്ധേയമായി 'റൈഡ് വിത്ത്  കളക്ടർ' സൈക്കിൾ റാലി 

കാസറഗോഡ്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടത്തുന്നതിനും ഏപ്രിൽ 9 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന സ്വീപ് ബോധവൽക്കരണത്തിന്റെയും ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ‘ചേസ് ദി ഗ്രീൻ ട്രാക്ക്; റൈഡ് വിത്ത്‌ കളക്ടർ' സൈക്കിൾ റാലി സംഘടിപ്പിച്ചു. ശുചിത്യമിഷൻ സ്വീപിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച റാലി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്ലാഗ് ഓഫ് ചെയ്ത് റാലിയിൽ ഉടനീളം പങ്കെടുത്തു. ഫിസിക്കൽ ഫിറ്റ്നസ്  പ്രോത്സാഹിപ്പിക്കുന്നതും റാലിയുടെ ലക്ഷ്യങ്ങളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാസർകോട് പെഡലേഴ്സ് സൈക്ലിംഗ് ക്ലബിലെയും തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബ്ബിലെയും മുപ്പതോളം അംഗങ്ങൾ റാലിയിൽ പങ്കെടുത്തു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച റാലി ബേക്കൽ കോട്ട വഴി ബേക്കൽ ബീച്ച് പാർക്കിൽ സമാപിച്ചു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0