ട്രെയിനിന് മുകളിൽ കയറി സെൽഫിക്ക് ശ്രമിച്ച പതിനേഴുകാരന് ഷോക്കേറ്റു
കോഴിക്കോട്: നിർത്തിയിട്ടിരുന്ന ചരക്കുവണ്ടിക്ക് മുകളിൽ കയറി സെൽഫിയെടുക്കാൻ ശ്രമിച്ച പതിനേഴുകാരനായ വിദ്യാർത്ഥിക്ക് ഷോക്കേറ്റു. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചു. കോഴിക്കോട് തിക്കോടി റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. സെൽഫി എടുക്കുന്നതിനിടെ കാൽതെന്നി തൊട്ടടുത്തുള്ള വൈദ്യുതി ലൈനിലേക്ക് വീണ് ഷോക്കേൽക്കുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0