സങ്കായം കര മുഹിയുദ്ധീൻ ജമാഅത്ത് സ്വലാത്ത് മജ്ലിസ്, ഖുത്ബിയ്യത്ത് വാർഷികത്തിന് ഇന്ന് തുടക്കമാവും 

Apr 2, 2026 - 11:43
സങ്കായം കര മുഹിയുദ്ധീൻ ജമാഅത്ത് സ്വലാത്ത് മജ്ലിസ്, ഖുത്ബിയ്യത്ത് വാർഷികത്തിന് ഇന്ന് തുടക്കമാവും 

പുത്തിഗെ: സങ്കായം കര മുഹിയുദ്ധീൻ ജമാഅത്ത് പള്ളിയിൽ ആഴ്ച്ചതോറും നടത്തി വരാറുള്ള സ്വലാത്തിൻ്റെ പതിനെട്ടാം വാർഷികവും മാസാന്ത ഖുത്ബിയ്യത്തിൻ്റെ നാൽപത്തി അഞ്ചാം വാർഷിക പരിപാടിക്ക് ഇന്ന് വ്യാഴം തുടക്കമാവും. ഇന്ന് രാത്രി 7 മണിക്ക് സ്വാലാത്ത് മജ്ലിസ് നടക്കും. 9 മണിക്ക് നടക്കുന്ന മത പ്രാഭാഷണം ഖത്തീബ് അബൂബക്കർ സഅദിയുടെ പ്രാർത്ഥനയോടെ ആരംഭിക്കും. അഹ്മദ് മുബീൻ ഹിമമി അഹ്സനി കാമിൽ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. നാളെ രാത്രി 7 മണിക്ക് ഖുത്ബിയ്യത്ത് നടക്കും. 9 മണിക്ക് ഹംസ സഅദിയുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സമാപന പരിപാടിയിൽ അബ്ദുൽ സലാം സഅദി ബദരിയ്യ നഗർ പ്രഭാഷണം നടത്തും. ഉവൈസ് സഅദി, അബ്ദുള്ള സഅദി, എം എ മുഹമ്മദ് കുഞ്ഞി ഹാജി, ഹമീദ് ടി, മുഹമ്മദ് ടി എസ് സംബന്ധിക്കും. തബറുക്ക് വിതരണത്തോടെ സമാപിക്കും.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0