പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യയുടെ ഡിജിറ്റൽ മേഖല ഭീഷണി നേരിടുന്നതായി റിപ്പോർട്ടുകൾ

Apr 1, 2026 - 15:35
പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യയുടെ ഡിജിറ്റൽ മേഖല ഭീഷണി നേരിടുന്നതായി റിപ്പോർട്ടുകൾ

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയും കടന്നുപോകുന്ന സമുദ്രാന്തര കേബിളുകളുടെ സുരക്ഷ ആശങ്കകൾക്ക് പിന്നാലെ ഇന്ത്യയുടെ ഡിജിറ്റൽ മേഖല വലിയ ഭീഷണി നേരിടുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയിലെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ 60 ശതമാനവും മുംബൈയിൽ നിന്ന് യൂറോപ്പിലേക്കുള്ള ഈ നിർണായക പാത വഴിയാണ് കൈകാര്യം ചെയ്യുന്നത്. ഈ കേബിളുകൾക്ക് എന്തെങ്കിലും തരത്തിലുള്ള തടസ്സമുണ്ടായാൽ രാജ്യത്തെ ഇന്റർനെറ്റ് വേഗതയെയും ഡിജിറ്റൽ ശൃംഖലകളെയും ക്ലൗഡ് സേവനങ്ങളെയും അത് ദോഷകരമായി ബാധിക്കും. ചെങ്കടലിലൂടെ കടന്നുപോകുന്ന 17 സമുദ്രാന്തര കേബിളുകളാണ് ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങൾക്കിടയിലുള്ള വിവര കൈമാറ്റം പ്രധാനമായും സാധ്യമാക്കുന്നത്. ഇതിൽ തകരാറുകൾ സംഭവിക്കുന്നത് വലിയ പ്രതിസന്ധിക്ക് കാരണമായേക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0