യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ സംഘത്തെ ആക്രമിച്ചതായി പരാതി
കാസർകോട്: തൃക്കരിപ്പൂർ നിയമസഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് വേണ്ടി കാൽനട പ്രചരണം നടത്തുന്ന സംഘത്തെ തടഞ്ഞു നിർത്തി ആക്രമിച്ചതായി പരാതി. ഇന്ന് രാവിലെ ചെറുവത്തൂർ ബസ് സ്റ്റാന്റിൽ പ്രചാരണ സാമഗ്രികൾ നശിപ്പിച്ചു കൊണ്ടായിരുന്നു ആക്രമണം. ദിവസങ്ങളായി സന്ദീപ് വാര്യർക്ക് വേണ്ടി ദേഹത്ത് ബോർഡുകൾ കെട്ടി കാൽനടയായി പ്രചരണം നടത്തി വരുന്ന അഞ്ചു യുവാക്കളുടെ സംഘത്തെ സിഐടിയു പ്രവർത്തകർ തടയുകയായിരുന്നുവെന്ന് പറയുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സ്ഥാനാർത്ഥി സന്ദീപ് വാര്യരെയും തടയാൻ ശ്രമിച്ചതായി പരാതിയുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0