പതിനേഴുകാരൻ ഡ്രൈവിങ്ങിനിടെ പിടിയിൽ; കാർ ഓടിക്കാൻ നൽകിയ യുവാവിനും ആർ. സി ഉടമയ്ക്കുമെതിരെ കേസ്
ബേഡകം: വാഹനമോടിച്ച പതിനേഴുകാരൻ പോലീസ് പരിശോധനക്കിടെ പിടിയിലായതിന് പിന്നാലെ കാർ ഓടിക്കാൻ നൽകിയ യുവാവിനും ആർ.സി ഉടമയ്ക്കുമെതിരെ പോലീസ് കേസെടുത്തു. ഇന്നലെ ബന്തടുക്ക കണ്ണാടിത്തോട്ടിൽ നിന്നാണ് ഡ്രൈവിങ്ങിനിടെ മടിക്കൈ ബങ്കളം സ്വദേശിയായ പതിനേഴുകാരനെ ബേഡകം പോലീസ് പിടികൂടിയത്. ബന്ധുവാണ് കാർ ഓടിക്കാൻ നൽകിയതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. തുടർന്ന് പോലീസ് ബന്ധുവായ യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും യുവാവിനും ആർ.സി ഉടമയ്ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പതിനേഴുകാരനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0