തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാനൊരുങ്ങി നടൻ വിജയ്
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ നേതാവും നടനുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചേക്കും. പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നിവിടങ്ങളിലാണ് വിജയ് മത്സരിക്കുക. പാർട്ടിയുടെ മറ്റു നേതാക്കളും വിവിധ സ്ഥലങ്ങളിൽ മത്സരത്തിനുണ്ട്. സി ജോസഫ് വിജയ് എന്ന പേരിലായിരിക്കും മത്സരിക്കുകയെന്നും പ്രധാന മത്സരം ടിവികെയും ഡിഎംകെയും തമ്മിലാണെന്നും വിജയ് പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാൻ പോകുന്നവരെ പ്രഖ്യാപിക്കുകയാണെന്നാണ് സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപായി വിജയ് പറഞ്ഞത്. തങ്ങളുടെ സ്ഥാനാർത്ഥികൾ സാധാരണക്കാരാണ്. അവർ വലിയ സമ്പത്തോ പദവിയോ ഒന്നും ഉള്ളവരല്ല. എന്നാൽ സാധാരണക്കാരന്റെ ബുദ്ധിമുട്ടുകൾ അറിയുന്നവരാണെന്നും വിജയ് പറഞ്ഞു. 29 വയസ് കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവർക്ക് മാസം 4000 രൂപ, ഡിപ്ലോമ ഡിഗ്രി ഉള്ളവർക്ക് മാസം 2500 രൂപ, 75% തമിഴ് തൊഴിലാളികൾ ഉള്ള സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി ബില്ലിൽ ഇളവ് എന്നിങ്ങനെയാണ് വിജയിയുടെ പ്രഖ്യാപനങ്ങൾ.
തെരഞ്ഞെടുപ്പിലേക്കുളള സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഡിഎംകെ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഡിഎംകെ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ആകെ 234 സീറ്റുകളുളള തമിഴ്‌നാട് നിയമസഭയില്‍ 164 മണ്ഡലങ്ങളിലാണ് ഡിഎംകെ മത്സരിക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0