യാത്രാദുരിതത്തിന് അറുതി; ചൗക്കി-മജൽ റൂട്ടിൽ ബസ് സർവീസ് യാഥാർത്ഥ്യമായി
കാസർകോട്: നാട്ടുകാരുടെ ദീർഘകാലത്തെ യാത്രാക്ലേശത്തിന് പരിഹാരമായി ചൗക്കി- മജൽ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. എസ് വൈ എസ് മജൽ യൂണിറ്റ് സെക്രട്ടറി ലത്തീഫ് അംജദിയുടെ നിരന്തരമായ ഇടപെടലുകളുടെയും പരിശ്രമങ്ങളുടെയും ഫലമായാണ് പുതിയ സർവീസ് യാഥാർത്ഥ്യമായത്. മേഖലയിലെ രൂക്ഷമായ യാത്രാ പ്രശ്നങ്ങൾ സ്വകാര്യ ബസ് ഉടമകളുടെ ശ്രദ്ധയിൽപ്പെടുത്താനും സർവീസ് ആരംഭിക്കുന്നതിനായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാനും അദ്ദേഹം മുന്നിട്ടിറങ്ങുകയായിരുന്നു. പലതവണ ബസ് ഉടമകളുമായി ബന്ധപ്പെടുകയും പ്രദേശവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് സർവീസ് നടത്താൻ അനുകൂലമായ തീരുമാനം ഉണ്ടായത്.
പുതിയ ബസ് സർവീസ് ആരംഭിച്ചതോടെ വിദ്യാർത്ഥികൾക്കും നിത്യയാത്രക്കാർക്കും ഏറെ ആശ്വാസമായിരിക്കുകയാണ്. നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ലത്തീഫ് അംജദിയെ മജൽ യൂണിറ്റും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0