മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരത്തിനില്ല; കെ എം അഷ്‌റഫ് പത്രിക പിന്‍വലിച്ചു
കാസര്‍കോട്: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി ലത്തീഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പത്രിക സമർപ്പിച്ചിരുന്ന എസ്ഡിപിഐ നേതാവ് കെ.എം അഷ്റഫ് എന്ന അഷ്റഫ് ബഡാജെ ജില്ലാ കമ്മിറ്റിയിൽ നിന്ന് രാജിച്ചതായാണ് വിവരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതിയിലാണ് മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിനെ പരാജയപ്പെടുത്താന്‍ കാരണമാകുമെന്നും ബിജെപിയെ വിജയിപ്പിക്കാന്‍ സഹായിക്കുമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന കാര്യം ആലോചിച്ചു തുടങ്ങിയത്. ഇന്നലെ സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്ന കാര്യം പരിശോധിക്കാവുന്നതാണെന്ന് പ്രതികരിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ ധാരണയായത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0