കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടി എസ് വൈ എസ് സാന്ത്വനം ആന്ത്രോത്ത്
ആന്ത്രോത്ത്: എസ് വൈ എസ് ആന്ത്രോത്ത് സോൺ സാന്ത്വനം കമ്മിറ്റിയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. പ്രധാൻ മന്ത്രി ക്ഷയരോഗ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി നിക്ഷയ് മിത്രയായി പ്രവർത്തിച്ച് ക്ഷയരോഗ രോഗികൾക്ക് പിന്തുണ നൽകിയത് സംഘടനയുടെ ശ്രദ്ധേയമായ സാമൂഹ്യസേവന നേട്ടമായി മാറി.
ലോക ക്ഷയരോഗ ദിന ഭാഗമായി ആന്ത്രോത്ത് മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടിയിൽ ആന്ത്രോത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിദാ സർട്ടിഫിക്കറ്റും പ്രശസ്തി ഫലകവും കൈമാറി. സ്ഥലത്തെ ടി ബി ഓഫീസർ സ്വാഗതം നടത്തിയ ചടങ്ങിൽ ഡോ. ഷാഹിദാ, സാന്ത്വനം ഫിനാൻസ് സെക്രട്ടറി ഇ.കെ. മുഹമ്മദ് സുഹൈൽ എന്നിവർ ആശംസകൾ നേർന്നു. ഡോ. സബിൻ താജ് ക്ഷയരോഗ അവബോധ ക്ലാസ് നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ എസ് വൈ എസ് സോൺ പ്രസിഡന്റ് എസ്.വി. സയ്യിദ് ഹിദായത്തുള്ള സഖാഫി, സാന്ത്വനം പ്രസിഡന്റ് സയ്യിദ് അലാവുദ്ദീൻ, സെക്രട്ടറി കെ.സി. അബ്ദു സമീർ എന്നിവർ ഉൾപ്പെടെ പോലീസ്, ഐ ആർ ബി, ഫയർഫോഴ്‌സ് അംഗങ്ങൾ, ആശാ വർക്കർമാർ, ദ്വീപ് ശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0