തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം: ജില്ലാ കലക്ടർ 

Mar 25, 2026 - 13:51
തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം: ജില്ലാ കലക്ടർ 

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യ-ശ്രവ്യ നവമാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾക്ക് ജില്ലാതല മീഡിയ മോണിറ്ററിങ് ആൻ്റ് മീഡിയ സെർറ്റിഫിക്കേഷൻ കമ്മിറ്റിയുടെ മുൻകൂർ അനുമതി വേണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നിശ്ചിത ഫോമിലാണ് കമ്മിറ്റി മുമ്പാകെ അനുമതി തേടേണ്ടത്. ചട്ടങ്ങൾക്ക് അനുസൃതമായവയ്ക്ക് സർട്ടിഫിക്കറ്റുകൾ നൽകും. തിരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പും തിരഞ്ഞെടുപ്പ് ദിവസവും നൽകാനുദ്ദേശിക്കുന്ന അച്ചടി മാധ്യമ പരസ്യങ്ങൾക്കും അനുമതി നിർബന്ധമാണ്. പരസ്യം നൽകാൻ നിശ്ചയിച്ച തീയതിക്ക് രണ്ടു ദിവസം മുമ്പ് അപേക്ഷിക്കണമെന്നും കലക്ടർ വ്യക്തമാക്കി. മറ്റു രാജ്യങ്ങളെ പറ്റിയുള്ള വിമർശനം, രാജ്യത്തിന്റെ സാമുദായിക-സാമൂഹിക ഐക്യത്തെ ബാധിക്കുന്ന ഉള്ളടക്കം, അപകീർത്തികരമായ ഉള്ളടക്കം, വ്യക്തിഅധിക്ഷേപം, കോടതിയലക്ഷ്യത്തിന് കാരണമാകുന്ന ഉള്ളടക്കം, രാഷ്ട്രപതി, ജൂഡീഷ്യറിക്കെതിരായ ഉള്ളടക്കം, മതസ്ഥാപനങ്ങളുടെ ചിത്രങ്ങളും, മതചിഹ്നങ്ങളും എന്നിവ തിരെഞ്ഞെടുപ്പ് പരസ്യങ്ങളിൽ പാടില്ലെന്നും കളക്ടർ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0