സി എം വലിയുല്ലാഹി മടവൂർ ആണ്ട് നേർച്ച നാളെ ആദൂർ റഹ്മത്ത് നഗറിൽ     

Mar 25, 2026 - 12:17
സി എം വലിയുല്ലാഹി മടവൂർ ആണ്ട് നേർച്ച നാളെ ആദൂർ റഹ്മത്ത് നഗറിൽ     

മുള്ളേരിയ: എസ് എസ് എഫ് ആദൂർ റഹ്മത്ത് നഗർ യൂണിറ്റ് സിഎം വലിയുള്ള മടവൂർ ആണ്ടു നേർച്ച നാളെ വ്യാഴം രാത്രി ഏഴു മണിക്ക് ആദൂർ റഹ്മത്ത് നഗറിൽ നടക്കും. സയ്യിദ് ഹുസൈൻ തങ്ങളുടെ അധ്യക്ഷതയിൽ നിസാർ അഹ്മദ് സഖാഫി അബുദാബി ഉദ്ഘാടനം ചെയ്യും. താജുദ്ദീൻ സഖാഫി കുണ്ടാർ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അഹമ്മദ് ഖാസിം സഖാഫി സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. മൗലിദ് സദസ്സിന് സയ്യിദ് യഹിയ തങ്ങൾ, സയ്യിദ് മുഹീൻ അൽ അഹ്ദൽ, യൂസഫ് സഖാഫി ജമാലുദ്ദീൻ സഖാഫി തുടങ്ങിയവർ നേതൃത്വം നൽകും. ഹനീഫ് എം എച്ച്, എപി ഹംസ ഹാജി, അസീസ് മുസ്ലിയാർ, മജീദ് എം എച്ച്, ഫാറൂക്ക് ഹിമമി അഹ്സനി, അല്ലാജ സഖാഫി, അബ്ദുള്ള ടി എം, ജഅഫർ സഖാഫി, ഉബൈദ് കെ എ സൈനുദ്ദീൻ, ടി എം മിഖ്ദാദ് തുടങ്ങിയവർ സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0