ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിൽ പരിഷ്‌കാരങ്ങളുമായി റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിൽ പരിഷ്‌കാരങ്ങളുമായി റെയില്‍വേ. ക്യാന്‍സല്‍ ചെയ്യുന്നത് 72 മണിക്കൂര്‍ മുമ്പാണെങ്കിൽ പരമാവധി റീഫണ്ട് ലഭിക്കും. 24 മണിക്കൂര്‍ മുമ്പാണെങ്കില്‍ 25 ശതമാനവും തുകയായിരിക്കും തിരികെ ലഭിക്കുക. ക്യാന്‍സലേഷൻ എട്ട് മണിക്കൂര്‍ മുമ്പാണെങ്കില്‍ 50 ശതമാനം ചാര്‍ജ് ഈടാക്കും. ഇതിലും കുറഞ്ഞ സമയമാണെങ്കില്‍ ഒരു തുകയും റീഫണ്ടായി ലഭിക്കില്ല. ലഭ്യമാകുന്ന റീഫണ്ട് തുക നല്‍കുന്ന നടപടികള്‍ സുഗമമാക്കിയിട്ടുമുണ്ട്. ടിക്കറ്റ് ബുക്കിംഗ് കാര്യക്ഷമമാക്കാന്‍ ആന്റി ബോട്ട് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. യാത്ര തുടങ്ങുന്നതിന് 30 മിനുട്ട് മുമ്പ് വരെ ട്രാവല്‍ ക്ലാസ് അപ്‌ഗ്രേഡ് ചെയ്യാം. 30 മിനുട്ട് മുമ്പ് വരെ ബോര്‍ഡിംഗ് പോയിന്റും മാറ്റാം. ഇനി മുതല്‍ അടുത്തുള്ള ഏത് സ്റ്റേഷനില്‍ നിന്നും ബോര്‍ഡിംഗ് മാറ്റി കയറാനുള്ള സൗകര്യവുമുണ്ടാകും. നേരത്തെ ഇതും ചാര്‍ട്ട് വരുന്നതിന് മുമ്പായിരുന്നു ചെയ്യേണ്ടിയിരുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0