പെരുന്നാളിനു ബന്ധുവീട്ടിൽ പോയ സമയത്ത് വൻ കവർച്ച; വീടു കുത്തിത്തുറന്ന് 50 പവൻ സ്വർണ്ണം കവർന്നു
പയ്യന്നൂർ: പെരുന്നാൾ ആഘോഷത്തിനായി ബന്ധു വീട്ടിൽ പോയ സമയത്ത് വീടു കുത്തിത്തുറന്ന് 50 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു. പെരിങ്ങോം കുറ്റൂരിലെ പരേതനായ അബ്ദുൽ റഹ്‌മാന്റെ ഭാര്യ നഫീസയുടെ വീട്ടിലാണ് കവർച്ച നടന്നത്. പെരുന്നാൾ ആഘോഷത്തിനായി വീടുപുട്ടി ബന്ധുവീട്ടിലേക്ക് പോയ നഫീസ ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. ഇരുനില വീടിൻ്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അലമാരകളിലും മറ്റും സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവർന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0