ഭീഷണിക്ക് വില കൽപ്പിക്കാതെ ഇറാൻ; ഹോർമുസ് ഉപരോധത്തിന് പിന്നാലെ സൈനിക നീക്കങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിയെന്ന് ട്രംപ്
വാഷിംഗ്ടൺ: ട്രംപിന്റെ ഭീഷണിക്ക് വില കൽപ്പിക്കാതെ ഹോർമുസ് ഉപരോധം ഇറാൻ തുടർന്നതോടെ ഇറാനെതിരായ ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തിവെച്ചായി ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകിയില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ കടുത്ത ആക്രമണം നടത്തുമെന്നായിരുന്നു ട്രംപിൻറെ ഭീഷണി. രാജ്യാന്തര മാരിടൈം ഓർഗനൈസേഷനുമായി സഹകരിക്കാൻ തയ്യാറാണെന്നും എന്നാൽ തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്നും ഇറാൻ പ്രതിനിധി അലി മൂസവി പറഞ്ഞു. ശത്രു രാജ്യങ്ങളുടേതല്ലാത്ത കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര തടയില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഫെബ്രുവരി 28-ന് നടന്ന യു എസ്-ഇസ്രാഈൽ സംയുക്ത ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാൻ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിലവിൽ ഇറാനിൽ 2,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായും ഇസ്രാഈലിൽ 15 പേർ മരിച്ചതായുമാണ് റിപ്പോർട്ടുകൾ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0